തൃത്താല :കല്ലടത്തൂർ ചിന്മയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ തൃത്താല, പടിഞ്ഞാറങ്ങാടി കുമ്പിടി എന്നീ സെൻററുകളിൽ ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
സംസ്കൃത അധ്യാപിക ഗീതാ കെ വി, കായികാധ്യാപകൻ ശ്രീ സനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫ്ലാഷ് മോബിന് ശേഷം തൃത്താല ജനമൈത്രി പോലീസിന് വേണ്ടി പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ തൃത്താല ഇൻസ്പെക്ടർ സജിത് കുമാർ ടിവി അഭിനന്ദിക്കുകയും സ്ഥലത്ത് കൂടിയ നാട്ടുകാരുടേയും അധ്യാപക വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവരോട് സംസാരിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ ശ്രീമതി രാമ മാധവൻ നായർ, ശ്രീ വിനോദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.