പട്ടാമ്പി: ഞാങ്ങാട്ടിരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി അപകടം. ഞാങ്ങാട്ടിരി ബദ്രിയ ജുമാ മസ്ജിദിന്റെ സമീപത്തുള്ള ബിൽഡിങ്ങിലേക്കാണ് നിയന്ത്രണം തെറ്റിയ കാർ ബടിച്ച് കയറിയത് .കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കിൽ ഇടിച്ചാണ് വാഹനം നിന്നത്.
പട്ടാമ്പി ഭാഗത്തുനിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനം ഞാങ്ങാട്ടിരിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ റോഡിൽ നിന്നും ഇറങ്ങുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്നാണ് അമിത വേഗതയിൽ ബിൽഡിങ്ങിലേക്ക് കാർ ഇടിച്ചു കയറിയത്.
രായമംഗലം സ്വദേശികളായ ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.