ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

 


ചാലിശ്ശേരി പഞ്ചായത്തിലെ ഒമ്പതാം  വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി  സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

ചാലിശ്ശേരി ചിനങ്ങത്തൂർ അജിത് കുമാറിന്റെ ഭാര്യ ഷിബിനയാണ് (38) ബി.ജെ.പി സ്ഥാനാർത്ഥി. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിബിന. 

ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഒമ്പതാം വാർഡ് സാക്ഷ്യം വഹിക്കുക.

ഡിസംബർ 10നാണ് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. നവം.22 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ശനിയാഴ്ച നാമനിർദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. 



Below Post Ad