പട്ടാമ്പി : പള്ളിപ്പുറം മേഖല SKSSF സർഗലയം നാടപറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിൽ പ്രൗഢ ഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് എസ് എം കെ തങ്ങൾ പതാക ഉയർത്തി.
ഉദ്ഘാടന സെഷനിൽ മേഖല പ്രസിഡന്റ് മൻസൂർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ ഫൈസി ചെമ്പുലങ്ങാട് അധ്യക്ഷനുമായി എസ് എം കെ തങ്ങൾ ഉൽഘടനം ചെയ്തു. മഹല്ല് ഖത്തീബ് ജംഷീദ് ഫൈസി, മേഖല ട്രഷറർ മുഹമ്മദ് അലി, മേഖല വർക്കിങ് സെക്രട്ടറി ശിഹാബ് ഫൈസി, മഹല്ല് പ്രസിഡന്റ് ഹസ്സൻ ഹാജി,എ സലീം, സി കെ മുസ്തഫ സംബന്ധിച്ചു.മേഖല സെക്രട്ടറി ഫാരിസ് ഫൈസി സ്വാഗതവും പറഞ്ഞു.
തുടർന്ന് 250 ഓളം വരുന്ന കലാപ്രതിഭകൾ വിവിധയിനം മത്സരങ്ങളിലായി എട്ട് ജഡ്ജ്മെന്റിന്റെ കീഴിലായി മാറ്റുരച്ചു. സമാപന സെഷനിൽ മഹല്ല് ഖത്തീബ് ജംഷീദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു, മൻസൂർ ദാരിമി അധ്യക്ഷനായി ജംഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു . മേഖല സെക്രട്ടറി ഫാരിസ് ഫൈസി റിസൾട്ട് പ്രക്യാപനം നടത്തി.
331 പോയൻ്റോടെ ഓവറോൾ ഒന്നാം സ്ഥാനം കൊടിക്കുന്ന് യൂണിറ്റും 281 പോയൻ്റ് നേടി രണ്ടാം സ്ഥാനം വടക്കുമുറി യൂണിറ്റും 233 പോയൻ്റ് നേടി വെസ്റ്റ് കൊടുമുണ്ട യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ഒന്നാം സ്ഥാന കിരീടത്തിന് അർഹതയായ കൊടിക്കുന്ന് യൂണിറ്റിന് ഓവറോൾ കിരീടം നൽകി,
ഹസ്സൻ ഹാജി, എ സലീം, സി കെ മുസ്തഫ, റഷീദ് മാഷ്, മുസ്തഫ മൗലവി, സിദ്ധീഖ് മാഷ്, വാഹിദ് റഹീമി, സാബിത്, സലാഹുദ്ധീൻ റഹീമി, തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. മേഖല സർഗലയ ചെയർമാൻ മുനീർ ഫൈസി ചെമ്പുലങ്ങാട് സ്വാഗതവും മേഖല സർഗലയ കൺവീനർ അസ്‌ലം കൊടുമുണ്ട നന്ദിയും പറഞ്ഞു.