കൂറ്റനാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ്.സി.അപ്ലൈഡ് കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പെരിങ്ങോട് ഹൈസ്കൂൾ മുൻ അധ്യാപകൻ വാസുദേവൻ മാസ്റ്ററുടെ മകൾ പിലാക്കാട്ടിരി സ്വദേശിനി അനഘയെ യൂത്ത് കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി പി.മാധവ ദാസ് ഉപഹാരം നൽകി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അലിഭാഷിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെപിഎം ഷെരീഫ്. രവി മാരാത്ത്. ഇ കെ ആബിദ്. അസീസ് ആമക്കാവ്.പഞ്ചായത്ത് അംഗങ്ങളായ സലിം പെരിങ്ങോട്. ഹസീബ് റഹ്മാൻ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കെ കെ നൗഫൽ.നീലകണ്ഠൻ നമ്പീശൻ.ബേബി. സാദിക്ക് മറ്റു കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ സന്നിഹിതരായിരുന്നു