മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുംവഴി അപകടം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

 


പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽകൊല്ലപ്പെട്ടത് നവദമ്പതികളും അവരുടെ അച്ഛന്മാരും. 

കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖിൽ മത്തായി, അനു നിഖിൽ, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലിനാണ് അപകടം

മലേഷ്യയിൽ ഹണിമൂൺ ആസ്വദിക്കാൻ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം.

 നവംബർ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിൽവെച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയിൽ ജോലി ചെയ്യുകയായിരുന്നു നിഖിൽ. അനു എംഎസ്ഡബ്ല്യു പൂർത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്.

അമിതവേഗത്തിൽ എത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ്കിലോമീറ്റർ മാത്രം അകലെവെച്ചായിരുന്നു അപകടം.

 ബിജു ആണ് കാർ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോർജും നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായിയുമായിരുന്നു കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്നത്. പിൻ സിറ്റിലായിരുന്നു നിഖിലും അനുവും.





Below Post Ad