പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രൈനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 



പെരിന്തൽമണ്ണ :  ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രൈനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരണപ്പെട്ടു.

അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ 
മലപ്പുറം - പൂക്കോട്ടൂർ സ്വദേശി അസ്ഹർ ഫൈസലിൻ്റെ ഭാര്യ പെരിന്തൽമണ്ണ പാണമ്പി സ്വദേശിനി നേഹയാണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രൈയിൻ്റെ മുൻ ചക്രം സ്കൂട്ടിക്കു പിറകിൽ ഇടിച്ചത്. പിറകിൽ ഇരിക്കുകയായിരുന്ന  നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയുമായിരുന്നു.

മൃതദേഹം മൗലാന ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി



Below Post Ad