കാപ്പ വിലക്ക് ലംഘിച്ച കൂറ്റനാട് വാവനൂർ സ്വദേശി അറസ്റ്റിൽ

 


ചാലിശ്ശേരി: പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് ലംഘിച്ച കൂറ്റനാട് തെക്കേവാവന്നൂർ  കൊട്ടാരത്തിൽ വീട്ടിൽ മുഹമ്മദ്കുട്ടി മകൻ ഷെഫീഖിനെ (32) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

തിരുമിറ്റക്കോട് ഭഗവതിക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽവച്ച് കുറ്റകരമായ നരഹത്യാ ശ്രമം നടത്തിയതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് 2024 ഏപ്രിൽ മാസത്തിൽ കാപ്പ-15 പ്രകാരം പാലക്കാട്  ജില്ലയിൽ പ്രവേശിക്കുന്നതിന്  ഒരു വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ചാലിശ്ശേരി പോലീസ് സ്റ്റേഷനിലും, തൃത്തല എക്സൈസ് റേഞ്ചിലും, തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം, ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെഫീഖ്

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.കുമാർ,സബ്ബ് ഇൻസ്പെക്ടർ എസ്. ശ്രീലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, സിവിൽ പോലീസ് ഓഫീസർ മഹേഷ്, സബീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്.

പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി നിർദ്ദേശപ്രകാരം പാലക്കാട് ഒറ്റപ്പാലം ജയിലിൽ റിമാന്റിൽ പാർപ്പിച്ചു. 

Below Post Ad