തിരുവനന്തപുരം:പുനസംഘടിപ്പിച്ച 2024-27 വർഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു.
ഹജ്ജ് കമ്മറ്റി അംഗം ഉമ്മർ ഫൈസി മുക്കം ഉസ്താദാണ് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ചുള്ളിക്കോട് ഉസ്താദിനെ ചെയർമാനായി നിർദ്ദേശിച്ചത്.
മറ്റ് അംഗങ്ങൾ ഐക്യകണ്ഠേന അത് പിന്താങ്ങുകയായിരുന്നു. പുതിയ ചെയർമാനും കമ്മറ്റി അംഗങ്ങളെയും മന്ത്രി വി അബ്ദുറഹ്മാൻ സ്വീകരണം നൽകി.