ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഒമ്പതാം വാർഡ് അംഗവുമായിരുന്ന എ. വി. സന്ധ്യ രാജിവച്ചതിനെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇന്ന്.
പോളിംഗ് പുരോഗമിക്കുന്നു.ആകെ 15 വാർഡുകൾ ഉള്ള1224 വോട്ടർമാരുള്ള ഒൻപതാം വാർഡിൽ പഴയ വില്ലേജ് ഓഫിസ്,അറയ്ക്കൽ മദ്രസ്സ തുടങ്ങി രണ്ടു ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് എട്ട് സീറ്റും, എൽഡിഎഫ് ഏഴ് സീറ്റും എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് അംഗത്വം രാജിവച്ചതിനെ തുടർന്ന് ഇരു മുന്നണികൾക്കും ഏഴ് വീതം അംഗങ്ങളായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന വിജേഷ് കുട്ടൻ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്.
ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. യു ഡി എഫ് സ്ഥാനാർഥി ആയി കോൺഗ്രസിലെ കെ സുജിതയും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ലെ സന്ധ്യ സുനിൽകുമാറും ബി ജെ പി സ്ഥാനാർഥിയായി ഷിബിന അജിത്കുമാറും ആണ് മത്സരിക്കുന്നത്.
.