തൃത്താല : ആലൂർ ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ ഗംഭീര ദേശവിളക്ക് ഡിസംബർ 7 ന് വിവിധ പരിപാടികളോടെ നടത്തും
ദേശവിളക്കിനോട് അനുബന്ധിച്ച് അന്നദാനവും പ്രസാദ് നമ്പീശൻ & പാർട്ടി നയിക്കുന്ന പഞ്ചവാദ്യവും ഉണ്ടായിരിക്കുന്നതാണ്. മാധവൻ വെളിച്ചപ്പാട് വറവട്ടൂർ സംഘത്തിന്റെ നേതൃത്വത്തിലാണ് വിളക്ക് അവതരിപ്പിക്കുന്നത്.
പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ആലൂർ പള്ളിക്കുളങ്ങര ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത് .താലമെടുക്കാനുള്ള മാളികപ്പുറങ്ങൾ കൃത്യം 3 മണിക്ക് വിളക്ക് പന്തലിൽ എത്തിചേരണമെന്ന് ദേശവിളക്ക് കമ്മിറ്റി അറിയിച്ചിച്ചു.