തൃത്താല: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ അവസരം ലഭിച്ചവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് ചൊവ്വാഴ്ച തുടക്കമാകും.
തൃത്താല ലുസൈൽ പ്ലാസ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും .ഹജ്ജ് കമ്മറ്റി മെമ്പർ മുഹമ്മദ് മുഹസിൻ എം എൽ എ അധ്യക്ഷത വഹിക്കും.
നിലവിൽ ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 1 മുതൽ 3000 വരെ ഉള്ളവർക്കും പഠന ക്ലാസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9400815 202