കൂറ്റനാട് : തൃത്താല മണ്ഡലം കേന്ദ്രീകരിച്ച് പത്ര- ദൃശ്യ- ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ കൂറ്റനാട് പ്രസ് ക്ലബ് തദ്ദേശ സ്വയഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പ്രസ് ക്ലബ് ഉദ്ഘാടന ചടങ്ങിന് പ്രസിഡൻറ് സി മൂസ പെരിങ്ങോട് അധ്യക്ഷനായി .കേരള മീഡിയ പേഴ്സണൻസ് യൂണിയൻ എൻ ജി ഒ ചെയർമാൻ വി സെയ്ത് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി
മുൻ എംഎൽ എ മാരായ വി കെ ചന്ദ്രൻ, വി.ടി ബലറാം , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ. കുഞ്ഞുണ്ണി , കെപിസിസി നിർവാഹ സമിതി അംഗം സി വി ബാലചന്ദ്രൻ, ചാലിശേരി പഞ്ചായത്ത് പ്രസിഡൻറ് വിജീഷ് കുട്ടൻ , ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ , തൃത്താല സി പി ഐ എം ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് , ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണൻ , ചാലിശേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉമ്മർ മൗലവി ,എൻ.സി.പി ജില്ലാ സെക്രട്ടറി തമ്പി കൊള്ളന്നൂർ , മാധ്യമ പ്രവർത്തകൻ റാഫി പട്ടാമ്പി , വ്യാപാരി വ്യവസായ ഏകോപന സമിതി അംഗം സക്കീർ , എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് നാസർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിനെത്തിയ വിശ്ഷിടാതിഥികൾക്ക് പ്രസ് ക്ലബ്ബ് വക 2025 വർഷത്തെ ഡയറിയും സമ്മാനിച്ചു.
ഉദ്ഘാടന ചടങ്ങിന് പ്രസ് ക്ലബ്ബ് രക്ഷാധികാരി സി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും , ജോയിൻ സെക്രട്ടറി പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.
മാധ്യമ പ്രവർത്തകരായ എസ്.എം.അൻവർ കൂടല്ലൂർ, അബൂബക്കർ , ഗീവർ ചാലിശേരി, ഉമാശങ്കർ ,ടി വി എം അലി, റഹീസ് , അലി കുമരനെല്ലൂർ, വീരാവുണ്ണി, മധു കൂറ്റനാട്, സണ്ണി ചാലിശ്ശേരി, സവിനയ് ,ശിവ പ്രസാദ്, വിനോദ് , എന്നിവർ പങ്കെടുത്തു.
വീഡിയോ :