തൃത്താല : പടിഞ്ഞാറങ്ങാടി അയ്യൂബി ഗേൾസ് വില്ലേജ് അഞ്ചാമത് കോൺവെക്കേഷൻ 'ഹാദിയ സമ്മിറ്റിന്' ഇന്ന് തുടക്കം. ഡിപ്ലോമ ഇൻ ശരീഅ, ഹയർസെക്കണ്ടറി സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് പഠനത്തിനൊപ്പം അക്കാദമി ഓഫ് വുമൺസ് സ്റ്റഡീസ് ആൻഡ് ഇസ്‌ലാമിക് സയൻസിന്റെ (ആവിസ്) ഹാദിയ ബിരുദ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളാണ് സനദ് സ്വീകരിക്കുന്നത്. ഡിപ്ലോമ ഇൻ ശരീഅ കോഴ്‌സിൽ 62, ഹയർ സെക്കണ്ടറി കോഴ്‌സിൽ 141 വിദ്യാർഥികൾ ഉൾപ്പടെ 203 വിദ്യാർത്ഥികളാണ് ഈ വർഷത്തെ കോൺവെക്കേഷനിൽ ബിരുദം കരസ്ഥമാക്കുന്നത്.
ഡിസംബർ 23 തിങ്കൾ, 24 ചൊവ്വ ദിവസങ്ങളിൽ അയ്യൂബി എജുസിറ്റിയിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. ഒന്നാം ദിവസം അണ്ടർ ദ സ്റ്റാർസ് എന്ന ശീർഷകത്തിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ കുടുംബവും ഒന്നിക്കുന്ന ഹാദിയ ഫാമിലി മീറ്റ് നടക്കും. പ്രോഗ്രാമിൽ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി സംസാരിക്കും. ടീം ഹാഫിള് മിദ്‌ലാജ് ഒതളൂർ നശീദ അവതരിപ്പിക്കും. സയ്യിദ് അലി അബ്ബാസ് അൽ ഫാളിലി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
കോൺവെക്കേഷന്റെ രണ്ടാം ദിവസം ഉച്ചക്ക് രണ്ടു മണിക്ക് രജിസ്‌ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന ഹാദിയ സമ്മിറ്റ് രാത്രി 10 മണിക്ക് അവസാനിക്കും. പഠനം പൂർത്തീകരിച്ച ഇരുന്നൂറ് വിദ്യാർത്ഥികൾക്ക് വൈകുന്നേരം 3.30 മുതൽ 5.30 വരെ നടക്കുന്ന കോൺവെക്കേഷൻ സെറിമണിയിൽ അയ്യൂബി എജുസിറ്റി സ്ഥാപനങ്ങളുടെ അധ്യക്ഷൻ ഒറവിൽ ഹൈദർ മുസ്‌ലിയാർ സനദ് കൈമാറും. വൈകുന്നേരം 6.30 ന് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘടാനം സെക്രട്ടറി സി.അബ്ദുൽ കബീർ അഹ്‌സനിയുടെ അധ്യക്ഷതയിൽ പൊന്നാനി വലിയപള്ളി മുദരിസ് ബഹു. സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി നിർവ്വഹിക്കും. ഗേൾസ് വില്ലേജ് പ്രിൻസിപ്പൽ പി.എം ഉനൈസ് സഖാഫി കോൺവെക്കേഷൻ സന്ദേശം നൽകി സംസാരിക്കും.
2024 കോൺവെക്കേഷൻ അവാർഡ് വേദിയിൽ വെച്ചു ഒതളൂർ ജുബൈർ സഅദിക്ക് കൈമാറും. സേവന പ്രവർത്തനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വേദിയിൽ അദ്ദേഹത്തെ ആദരിക്കും. ഹയർസെക്കണ്ടറി നാലു സെമസ്റ്ററുകളിലും ഡിപ്ലോമ രണ്ടു സെമസ്റ്ററുകളിലുമായി പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ച റാങ്ക് ജേതാക്കളെ അനുമോദിക്കും. കേരള സാഹിത്യോത്സവിൽ മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സലീമ ഹാദിയ, ഓൾ കേരള ഹാദിയ പബ്ലിക് എക്സാമിൽ സെക്കൻഡ് റാങ്ക് കരസ്ഥമാക്കിയ ഹാഫിളത്ത് ലുബാബ ഹാദിയ, സ്ഥാപനത്തിന്റെ പുതിയ കാമ്പസ് മിനിയേച്ചർ നിർമ്മിച്ച സനീന ഹാദിയ എന്നിവരെ ഹാദിയ സമ്മിറ്റ് ആദരിക്കും.
ഹാദിയ സമ്മിറ്റിന്റെ ഭാഗമായി ഹിസ്റ്ററി കോൺക്ലൈവ്, റീഡിങ് ഉമ്മുൽ ഉമ്മ അക്കാദമിക്ക് സെമിനാർ, സിസ്റ്റർ ഗുഡ് വൺ ഡെ ക്യാമ്പ്, മുപ്പത് കേന്ദ്രങ്ങളിലെ പഠന സംഗമംങ്ങൾ, അലുംനി മീറ്റ്, സ്‌റ്റാഫ് അസ്സംബ്ലി, വിസ്‌ഡം വിഷസ് തുടങ്ങിയ വ്യത്യസ്ത പ്രീ പ്രോഗ്രാം സംഘടിപ്പിച്ചു.
മർകസ് ഡയറക്‌ടർ സി.പി ഉബൈദുള്ള സഖാഫി, ആവിസ് അക്കാദമിക്ക് അഡ്മിനിസ്ട്രേറ്റർ ഷൗക്കത് സഖാഫി, ഷമീർ ഹാജി, കേരള ഹസൻ ഹാജി, ലുലു മുഹമ്മദ് കുട്ടി ഹാജി, ആളത്ത് അബൂബക്കർ, കോടനാട് ആലിഹാജി, മൊയ്തുട്ടി ഹാജി വിശിഷ്ടാതിഥികളാകും.