പട്ടാമ്പി : വട്ടൊള്ളിക്കാവിൽനിന്ന് കറുകപുത്തൂരിലേക്കുള്ള വട്ടൊള്ളിക്കാവ്-ചാത്തന്നൂർ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികളും കൾവർട്ടുകളുടെ നിർമ്മാണ പ്രവൃത്തികളും നടക്കുന്നതിനാൽ ഇന്ന് മുതൽ (23.12.2024) ഒരു മാസത്തേക്ക് വട്ടൊള്ളിക്കാവ് മുതൽ കറുകപുത്തൂർ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി മറ്റു റോഡുകൾഉപയോഗിക്കണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു