വളാഞ്ചേരി ബസ് സ്റ്റാൻ്റിലേക്ക് തെറ്റായ ദിശയിൽ കയറിയ ബസ് തട്ടി കാൽനടക്കാരന് ഗുരുതര പരിക്ക്. കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനെയാണ് ബസ് കയറിയത്.
വളാഞ്ചേരി തിരൂർ റൂട്ടിലോടുന്ന മലാല ബസ്സാണ് അപകടം വരുത്തിവെച്ചത്. പരിക്കേറ്റ സുബ്രഹ്മണ്യനെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.