കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന മൂന്നാർ ഉല്ലാസ യാത്ര ജനുവരി 25 ശനിയാഴ്ച പുലര്‍ച്ചെ 5.30ന് പട്ടാമ്പിയിൽ നിന്നും പുറപ്പെടുന്നു.
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമ സ്ഥാനമാണ് മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.
യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ:
ഒന്നാം ദിവസം
തട്ടേക്കാട്,
കുട്ടമ്പുഴ,
മാമലക്കണ്ടം,
കൊരങ്ങാടി,
മാങ്കുളം,
ആനക്കുളം,
ലക്ഷ്മി എസ്റ്റേറ്റ്,
വഴി മൂന്നാർ സ്റ്റേ.
രണ്ടാം ദിവസം
09.00AM TO 06.00PM
1. എക്കോ പോയിന്റ്.
2. മാട്ടുപ്പെട്ടി ഡാം.
3. ടീ ഫാക്ടറി.
4. ഫോട്ടോ പോയിന്റ്.
5. ഗവണ്മെന്റ് ബോട്ടാണിക്കൽ
ഗാർഡൻ.
6. ഗ്യാപ് റോഡ് വ്യൂ.
7. മലൈകള്ളന്‍ കേവ്.
8. പെരിയ കനാൽ വാട്ടർ ഫാൾസ്.
9. ആനയിറങ്കല്‍ ഡാം.
പോയി വരാനുള്ള ബസ് ചാർജ് , രാത്രി
താമസത്തിന്റെ ചാർജ് , രണ്ടു ദിവസത്തെയും സൈറ്റ് സീയിംങ് ചാർജും പോകുന്ന ദിവസത്തെ ഉച്ച ഭക്ഷണം ഉള്‍പ്പടെ ഒരാളിൽ നിന്നും 1700 രൂപയാണ് ഈടാക്കുന്നത്.
(മറ്റു ഭക്ഷണങ്ങളും, എൻട്രി ഫീസും ഉൾപ്പെടില്ല)
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
9074285300,8593884448
അക്ബർ ട്രാവൽസ്.പട്ടാമ്പി