എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്

 


എടപ്പാൾ: മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. 

അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. 

ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡ‍ിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.

തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്.

 അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

Below Post Ad