സംസ്ഥാന തല ഏക പാത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ഗോപിനാഥ് പാലഞ്ചേരിക്ക് . മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ *"നന്മ"* (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ്) വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വെച്ച് നടത്തിയ സംസ്ഥാന തല സർഗോത്സവത്തിലാണ്ഏക പാത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയത്..
ഏതാണ്ട് ഒരു വർഷത്തോളമായി അവതരിപ്പിച്ചു വരുന്ന"മരണമൊഴി"എന്ന ഏക പാത്ര നാടകമാണ് സമ്മാനാർഹമായത്.ഇതിനോടകം 115 വേദികളിൽ മരണമൊഴി അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു...ലഹരിക്കെതിരെ ഒറ്റയാൽ പോരാട്ടം തുടരുകയാണ് ഗോപിനാഥ് പാലഞ്ചേരി...