തിരൂർ:ബി പി അങ്ങാടി വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (59 ) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച പുലർചെയാണ് കൃഷ്ണൻ കുട്ടിയെ ആന ആക്രമിച്ചത്. തുവ്വക്കാട് പോത്തന്നൂരിൽ നിന്നും എത്തിയ പെട്ടി വരവിലെ ആന ജാറം മൈതാനിയിൽ വച്ച് വിരണ്ട് ആൾക്കൂട്ടത്തിലേക്കോടി കൃഷ്ണൻകുട്ടിയെ തൂക്കിയെടുത്ത് എറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടെ വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു