മലമൽക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഇന്ന് ആഘോഷിക്കും. മേളത്തോടെ എഴുന്നള്ളിപ്പ്, ഉച്ചപൂജ, ഉച്ചപ്പാട്ട്, താലപ്പൊലി പാലക്കുന്നിലേക്ക് എഴുന്നള്ളിപ്പ്, തിറ, പൂതൻ, കാളവേല എന്നിവ ഉണ്ടാകും. രാത്രിയിൽ തായമ്പക, ദേവസ്വം എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
ശ്രീ എം ടി വാസുദേവൻ നായർ എഴുതിയ നീലത്താമര എന്ന കഥയിലും അതേ പേരിൽ ഇറങ്ങിയ അതിന്റെ ചലച്ചിത്രാവിഷ്കാരത്തിലും കാണിക്കുന്നതാണ് ഈ ക്ഷേത്രം. ഒരു രൂപ സമർപ്പിച്ച് മനസ്സുരുകി പ്രാർത്ഥിച്ചാൽ, നമ്മുടെ പ്രാർത്ഥന ഫലിക്കുമെങ്കിൽ പിറ്റേ ദിവസം ക്ഷേത്രക്കുളത്തിൽ നീല നിറത്തിൽ ഉള്ള താമര വിരിയും എന്നാണ് വിശ്വാസം.
കൂടല്ലൂരിൽ നിന്ന് 4 km തെക്കും, തൃത്താലയിൽ നിന്ന് കുമ്പിടി റോഡിൽ 7 km ദൂരെയുമാണ് ഈ ക്ഷേത്രം.