ദുബൈയിൽ മരണപ്പെട്ട പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും

 



പട്ടാമ്പി : ദുബൈയിൽ മരണപ്പെട്ട യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.കൊടലൂർ  കുരിയാട്ടുതൊടി അബുബക്കർ മകൻ മുഹമ്മദ്‌ ഷാഫി (39) യാണ് കഴിഞ്ഞ ദിവസം ദുബൈ ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരണപ്പെട്ടത്. കുഴഞ്ഞ് വീണതിനെ തുടക്ക്  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

12 വർഷത്തോളം ദുബൈയിൽ ജോലി ചെയ്യുന്ന ഷാഫി നാല് മാസം മുമ്പാണ് നാട്ടിലെത്തി വീടിന്റെ പാലുകാച്ചിൽ കഴിഞ്ഞ് തിരിച്ചു പോയത്.

മൃതദേഹം ഇന്ന് 3 മണിക്ക് കൊടലൂർ ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

ഉമ്മ: ആയിഷ ഭാര്യ : നൗഷി  മക്കൾ :മുഹമ്മദ്‌ ഷിഫിൻ (9) താൻസാ ഫാത്തിമ (3)സഹോദരൻ: ഷഫീഖ് (നെസ്‌റ്റോ റിയാദ് ) സഹോദരി: സാഹിന

Below Post Ad