വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു; ഒട്ടേറെ പേർക്കു പരുക്ക്

 


പട്ടാമ്പി: വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ കാണികൾ ഇരുന്ന ഗാലറി തകർന്നു വീണ് ഒട്ടേറെ പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു പരുക്കു ഗുരുതരമല്ല. 

ഇന്നലെ രാത്രി 10.35 നായിരുന്നു സംഭവം. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വല്ലപ്പുഴ കനിവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒരു മാസമായി സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നുണ്ട്. 

ഫൈനൽ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേർ എത്തിയതാണു ഗാലറി തകരാൻ കാരണമായതെന്നു പറയുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി. 

വീഡിയോ :


Below Post Ad