തിരുമിറ്റക്കോട് : കറുകപുത്തൂർ ഓടംപുള്ളി പൊൻമണി ചിന്നകത്ത് സയ്യിദ് കുഞ്ഞു സീതിക്കോയ ജിലാനി തങ്ങളുടെ പേരിലുള്ള കറുകപുത്തൂർ ആണ്ടുനേർച്ച നാളെ (3/2/2025)ആഘോഷിക്കും.
രണ്ടിന് രാവിലെ 10-ന് സാദാത്തീങ്ങളുടെയും ആലിമീങ്ങളുടെയും സാന്നിധ്യത്തിൽ ജാറത്തിൽ മൗലീദ് പാരായണം, ഖത്തം ദുആ, കൂട്ടപ്രാർഥന, അന്നദാനം എന്നിവ ഉണ്ടാകും.
തിങ്കളാഴ്ച രാവിലെ ആറിന് ഖുർആൻ പാരായണം, വൈകീട്ട് 3.30-ന് ഓടമ്പുള്ളി തറവാട്ടിൽനിന്ന് കൊടിവാങ്ങൽ, വൈകീട്ട് നാലിന്ന് കൂട്ടപ്രാർഥന, 4.30-ന് കൊടിയേറ്റം, രാത്രി 12-ന് നാട്ടുകാഴ്ചവരവ് എന്നിവയുണ്ടാകും.
കറുകപുത്തൂർ, ഇട്ടോണം, പള്ളിപ്പാടം, ചാഴിയാട്ടിരി, പെരിങ്കന്നൂർ തുടങ്ങിയ ഗ്രാമങ്ങളിൽനിന്ന് ആഘോഷവരവുണ്ടാകും.