തൃത്താലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ വിളക്കുകള്‍ കണ്ണടച്ചിട്ട് ഒരുമാസമായി.
ഇതിൽ പ്രതിഷേധിച്ച് വെള്ളിയാങ്കല്ലിനെ ഇരുട്ടിലാക്കരുത് എന്ന് ആവശ്യപ്പെട്ട് തൃത്താല ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഇന്ന് വൈകീട്ട് 6.30ന് ചൂട്ട് തെളിയിച്ചു പ്രതിഷേധിക്കുന്നു.
കുടിശികയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതാണ് പ്രതിസന്ധിക്ക് കാരണം. വെള്ളിയാങ്കല്ല് പാലത്തിലെ ഇരുട്ട് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ്
നാട്ടുകാരുടെ പരാതി.