തിരുവേഗപ്പുറ: പുലിയുടെ സാന്നിദ്ധ്യമുണ്ട് എന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ എംഎൽഎ മുഹമ്മദ് മുഹ്സിൻ, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ്, ജന പ്രതിനിധികൾ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫോറെസ്റ്റ് സ്‌ക്വാഡ്, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്നു.
പുലിയെ കണ്ടെന്നു പറഞ്ഞ സ്ഥലങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
തുടർന്ന് ഇന്ന് തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രാഥമിക തിരച്ചിൽ നടത്തുകയും മൂന്നു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്തു.