കുമ്പിടി :അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച സുന്ദരൻ മുണ്ട്രക്കോടിൻ്റെ 'ചോപ്പനിറക്കം' എന്ന നോവൽ ഉത്സവാന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു.
കുമ്പിടി പുറമതിൽശ്ശേരി സീയെൻ ഓഡിറ്റോറിയത്തിൻ്റെ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രമുഖ പിന്നണി ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും പിന്നണി ഗായിക പ്രസീദ ചാലക്കുടിയും ചേർന്ന് പ്രകാശനം ചെയ്തു. തൃത്താല രാജൻ ഏറ്റുവാങ്ങി.
സാംസ്കാരിക സദസ്സ് പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുമ്പിടി പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ സി.ടി സെയ്തലവി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ പ്രദീപ്, തൃത്താല എസ്.ഐ കെ. ഹംസ, റിട്ട.എസ്.ഐ കെ. സുബ്രമണ്യൻ, കെ.എസ്.ഇ.ബി എ.ഇ കെ.എ സോന, പഞ്ചായത്തംഗം പി.കെ സാബു, അക്ഷരജാലകംമാനേജിംഗ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്, പി.ബാലകൃഷ്ണൻ, എം. രവീന്ദ്രൻ, സാവിത്രി ടീച്ചർ, ഹരിദാസൻ പട്ടിശ്ശേരി, വി.വി ജ്യോതി, സുന്ദരൻ മുണ്ട്രക്കോട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നാടൻ പാട്ടുകൾ അരങ്ങുണർത്തി.