ആനകളുടെ ആരാധകനായി അഞ്ച് വയസുകാരൻ ആര്യൻ
ഉത്സവ പറമ്പുകളിലെ താരപ്പൊലിമയുള്ള ഏത് ആനകളുടെ ചിത്രം കാണിച്ചുകൊടുത്താലും പട്ടാമ്പി എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ പ്രൈമറി മോണ്ടിസോറി വിദ്യാർത്ഥിയായ അഞ്ചു വയസുകാരൻ ആര്യൻ ഉത്തരം തെറ്റാതെ പറയും.
അത്രമേൽ ആരാധനയാണ് ആര്യന് ആന ചന്തത്തോട്. ആനകളെ നേരിൽ കണ്ടാലും ഇതുപോലെ തെറ്റാതെ പേരുകൾ പറയും.
ആര്യന്റെ അമ്മയുടെ സ ഹോദരൻ ഉത്സവങ്ങൾക്കുള്ള ചമയങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയാണ്.
ഇത് കണ്ടാണ് ആര്യന് ആനകളോടും വല്ലാത്ത സ്നേഹവും, താൽപര്യവും തുടങ്ങിയതെന്ന് മാതാപിതാക്കൾ പറയുന്നു. കളിപ്പാട്ടങ്ങൾ പോലും ആനയുടെ പ്രതിമകളും, ഫോട്ടോകളും, ചെണ്ടയുമാണ്. പരിസ്ഥിതി സാമൂഹ്യ പ്രവർത്തകനും,
ജില്ല റഗ്ബി അസോസിയേഷൻ സെക്രട്ടറിയുമായ ചേരിപ്പറമ്പിൽ പ്രദീപിന്റെയും, അദ്ധ്യാപിക ബബിതയുടെയും ഏക മകനാണ് ആര്യൻ.