തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസ് എന്നവരുടെ മകൻ ബിലാൽ (21) ആണ് മരിച്ചത്.
ഞായറാഴ്‌ച പുലർച്ചെയാണ് ബിലാൽ സുഹൃത്തുക്കൾക്കൊപ്പം വാൽപാറയിലേക്ക് പുറപ്പെട്ടത്.പുലർച്ചെ 5 മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് റോഡിൽ വച്ച് ബിലാൽ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ബിലാലിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിയിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
മരിച്ച ബിലാൽ ചങ്ങരംകുളത്ത് കിരൺ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്‌ച നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.