ചങ്ങരംകുളത്ത് തീയ്യറ്ററിൽ സഘർഷം; ചാലിശ്ശേരി സ്വദേശിക്ക് പരിക്ക്

 


ചങ്ങരംകുളം : ആലപ്പുഴ ജിംഖാന സിനിമ കണ്ട് മടങ്ങും നേരം ചണ്ടരംകുളത്ത് തീയ്യറ്ററിൽ സഘർഷം. ചങ്ങരംകുളം മാര്‍സ് തീയറ്ററില്‍ തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തുവിനാണ് മര്‍ദ്ധനത്തില്‍  പരിക്കേറ്റത്. ഇയാളെ  ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ആലംപ്പുഴ ജിംഖാന എന്ന ചിത്രം പ്രദർശനത്തിനുശേഷം തിയറ്ററിൽ നിന്നിറങ്ങിയവരാണ് ജീവനക്കാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്.സിനിമ കഴിഞ്ഞ് പ്രേക്ഷകർക്ക് പോകാനുള്ള എക്സിറ്റ് വഴിയിലൂടെ ക്രമമായി പുറത്തേക്ക് പോകണമെന്ന് ജീവനക്കാരന്റെ നിർദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘർഷത്തിന്റെ തുടക്കം. 

തീയ്യറ്റർ ജീവനക്കാർ മർദ്ധിച്ചതായി ആരേപിച്ച് മറുപക്ഷവും ചികിത്സ തേടിയുട്ടുണ്ട്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Below Post Ad