വല്ലപ്പുഴ സ്വദേശി ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു

 



പട്ടാമ്പി വല്ലപ്പുഴ സ്വദേശി ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

അപ്പംകണ്ടം കാണിതൊടി വീട്ടിൽ സുബൈർ ബാബു (42) ആണ് മരിച്ചത്.

വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. സുബൈർ ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഏറെക്കാലമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുബൈർ.

 ഒരുവർഷം മുൻപാണ് നാട്ടിൽ വന്നുപോയത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: ഷരീഫ. മക്കൾ: സൈൻ അക്ബർ, ഹയാൻ അക്ബർ.


Tags

Below Post Ad