മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

 


വളാഞ്ചേരി : ഒരു നാടിൻറെ പ്രാർത്ഥന വിഫലമാക്കി ശിഫ ഷെറിൻ യാത്രയായി. കഴിഞ്ഞ മൂന്നുദിവസം ആയി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വളാഞ്ചേരി വടക്കുംമുറി സ്വദേശി പിലാക്കോളി ശിഹാബിന്റെ മകൾ ഷിഫാ ഷെറിൻ (12) മരണപ്പെട്ടു.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണപ്പെട്ടത്. ഇരുമ്പിള്ളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

കഴിഞ്ഞ മദ്രസ പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ  ടോപ്പ് പ്ലസ് ഓടെ വിജയിക്കുകയും ചെയ്തിരുന്നു.നിലവിൽ വടക്കുമുറി നിബ്റാസുൽ ഹുദാ മദ്രസ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ്: ഫസീല,സഹോദരൻ മുഹമ്മദ് ഷിഹാൻ



Below Post Ad