വീണ്ടുമൊരു വിമാന യാത്രയുടെ ആവേശത്തിൽ കപ്പൂർ ഹരിത കർമ്മ സേന

 


രണ്ടാമത്തെ വിമാന യാത്രയുടെ ആവേശത്തിലായിരുന്നു കപ്പൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന. കഴിഞ്ഞ തവണ ബാംഗ്ലൂരിലേക്കായിരുന്നെങ്കിൽ ഇത്തവണ ഹൈദരാബാദിലേക്കായിരുന്നു 5 ദിവസത്തെ യാത്ര.

രാമോജി ഫിലിം സിറ്റി, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, ലുംബിനി പാർക്ക്, സലാർ ജംഗ് മ്യൂസിയം ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ട്രെയിനിൽ ഹൈദരാബാദിലേക്ക് പോയ ഇവർ തിരിച്ച് വിമാനത്തിൽ കൊച്ചിയിലെത്തി.പഞ്ചായത്ത് പ്രസിഡൻ്റ് സെക്രട്ടറി പ്രശാന്ത്, ഐ ആർ ടി സി ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 30 അംഗ ഹരിത കർമ്മ സേനയുടെ വിനോദയാത്ര.

പഞ്ചായത്തിൽ നല്ല നിലയിൽ മാലിന്യ ശേഖരണവും മറ്റും നടത്തുന്ന ഹരിത കർമ്മ സേന അംഗങ്ങൾ അവരുടെ കൺസോർഷ്യം ഫണ്ട് ഉപയോഗിച്ചാണ് യാത്ര നടത്തിയത്.

Tags

Below Post Ad