ചാലിശ്ശേരി:മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം എം.എം എ.എൽ.പി.സ്കൂൾ കവുക്കോട് നേടി.
ശുചിത്വ-മാലിന്യ സംസ്കരണം, ജലസുരക്ഷ, ജൈവ വൈവിധ്യ സംരക്ഷണം,ഹരിത പെരുമാറ്റച്ചട്ടം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി തദ്ദേശസ്വയം ഭരണ വകുപ്പാണ് സ്കൂളിനെ തിരഞ്ഞെടുത്തത്.
നിലവിൽ ഹരിത കേരള മിഷൻ എ പ്ലസ് ഗ്രേഡോടെ ഹരിത വിദ്യാലയമാണ് എം.എം.എ.എൽ.പി.സ്കൂൾ കവുക്കോട്.ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള ഉപഹാരം പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്കയിൽ നിന്ന് സ്കൂൾ പ്രധാനാധ്യാപകൻ കെ.ബാബുനാസർ ഏറ്റുവാങ്ങി.തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിൻറ് ഡയറക്ടർ എം.കെ.ഉഷ അസിസ്റ്റൻ്റ് ഡയറക്ടർ വി.കെ.ഹമീദജലീസ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ചന്ദ്രദാസ്,ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടി എ.രാജേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഉദയകുമാർ, ഹരിതകേരള മിഷൻ തൃത്താല ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നീരജ രാമദാസ്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.മഞ്ജുഷ, എസ്.എം.സി.അംഗം എ.എം.നൗഷാദ്, കെ.ഇജാസ്,മജീദ് തച്ചറായിൽ എന്നിവർ പങ്കെടുത്തു.