കൊൺഗ്രസ്സ് ഒളിച്ചു കളി അവസാനിപ്പിക്കണം : മുസ്‌ലിം ലീഗ് ആനക്കര പഞ്ചായത്ത്‌

 



കുമ്പിടി : ഏതാനും മാസങ്ങളായി ആനക്കര പഞ്ചായത്തിലെ ഭരണ സ്തംഭനത്തിന് കാരണമായ കൊണ്ഗ്രെസിന്റെ സംഘടനാ പ്രശനങ്ങൾ പരിഹരിച്ചു ഒളിച്ചു കളി അവസാനിപ്പിക്കണം എന്ന് മുസ്‌ലിം ലീഗ് ആനക്കര പഞ്ചായത്ത്‌ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

അനക്കരയിലെ ഭരണ സമിതിയിൽ പാർട്ടി തീരുമാനം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട  കൊണ്ഗ്രെസ്സ് ലീഗിനെ മറയാക്കി തങ്ങളുടെ  രാഷ്ട്രീയ പാപ്പരത്വത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ്.

കുമ്പിടി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കരാർ പുതുക്കൽ സംബന്ധിച്ച വിഷയത്തിൽ ജനങ്ങൾക്ക് ലഭ്യമായി കൊണ്ടിരിക്കുന്ന ഈവെനിംഗ് ഒ പി സൗകര്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നതാണ് മുസ്‌ലിം ലീഗ് നിലപാട്.

തങ്ങളുടെ രാഷ്ട്രീയ പരാജയം മറച്ചു  ലീഗിന് മേൽ കുതിര കയറകുയാണ് മോഹ ഭംഗം നേരിട്ട കൊണ്ഗ്രെസ്സ് പഞ്ചായത്ത് അംഗമെന്നു ലീഗ് യോഗം വിലയിരുത്തി.

ഉത്തരവാദപ്പെട്ട കൊണ്ഗ്രെസ്സ് അംഗം സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തി സോഷ്യൽ മീഡിയ വഴിയും, വിവിധ ചാനലുകൾ വഴിയും ലീഗിനെതിരെ നടത്തിയ ആക്ഷേപങ്ങളെ യോഗം തികഞ്ഞ അവഞ്ജയോടെ തള്ളിക്കളയുന്നു. ആനക്കരയിൽ യുഡിഫ് നിലനിർത്തേണ്ട ബാധ്യത ലീഗിന് മാത്രമല്ലെന്നും യോഗം ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തി 


യോഗത്തിൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ: ബഷീർ അധ്യക്ഷത വഹിച്ചു,  കെ. പി. മുഹമ്മദ്‌, പുല്ലാര മുഹമ്മദ്‌, പി എം മുനീബ് ഹസൻ, പി എം മുജീബ്,  പി. പി അബ്ദുറഹിമാൻ മുസ്‌ലിയർ, സിയാദ് പള്ളിപ്പടി, മുഹ്സിൻ കോണിക്കൽ, യൂ. ഷമീർ , കെ സി യുസഫ് മുജീബ് മണ്ണിയം പെരുമ്പലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Below Post Ad