ലഹരി വിരുദ്ധ പ്രചാരണവുമായി കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റി

 



കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് ഒരു മാസക്കാലം വളണ്ടിയർമാർ വീടുകൾ കയറി ലഹരി വിരുദ്ധ പ്രചാരണം നടത്തും. ഇതിൻ്റെ ഉദ്ഘാടനം കുമ്പിടിയിൽ എക്സൈസ് പ്രിവെന്റിവ് ഓഫീസർ മഹേഷ് നിർവ്വഹിച്ചു.

 17 ന് രോഗി കുടുംബസംഗമം ഉൾപ്പെടെ പഞ്ചായത്തിന്റെ 4 മേഖലയിൽ ലഹരിവിരുദ്ധ സമ്മേളനങ്ങൾ നടത്തും. അടുത്ത മാസത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു കൊണ്ട് പ്രചരണത്തിന്റെ സമാപനം കുറിക്കും.

 യോഗത്തിൽ ചെയർമാൻ സി ടി സൈദലവി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, പ്രചരണ കോഡിനേറ്റർമാരായ സനോജ്, പ്രഭാജോയ് എന്നിവർ സംസാരിച്ചു.



Tags

Below Post Ad