തിരുമിറ്റക്കോട് തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


തൃത്താല : തിരുമിറ്റക്കോട് തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

തിരുമിറ്റക്കോട് അമേരിക്കപടിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി സ്വദേശി പള്ളത്ത് പടിവീട്ടിൽ സുരേഷ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

 ഇന്നലെ രാത്രി മീൻ പിടിക്കാൻ വീട്ടിൽ നിന്നും പോയതായിരുന്നു. സമീപത്ത് മീൻ പിടിച്ചിരുന്ന ആളുകൾ തിരിച്ചു വരുമ്പോഴാണ് ഇന്ന് പുലർച്ചെ സുരേഷിനെ തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

 ഉടൻ പോലീസിനെ അറിയിക്കുകയും പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

 ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷ് സ്ഥിരമായി മീൻ പിടിക്കാൻ പോകാറുള്ളതായാണ് ലഭിക്കുന്ന വിവരം.

Below Post Ad