കാൽനടയാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് മോഷണം പോയി; തൃത്താലയിൽ നിന്ന് പിടികൂടി ഒറ്റപ്പാലം പോലീസ്

 


ഒറ്റപ്പാലം : മെയ് 12ന് ഒറ്റപ്പാലം ടൗണിലാണ് യമഹ ബൈക്ക് വയോധികനെ ഇടിച്ച് നിർത്താതെ പോയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്കും ഓടിച്ചയാളെയും പൊലീസ് കണ്ടെത്തി. ബൈക്ക് ഉടമയായ വരോട് സ്വദേശി മുഹമ്മദ് മിറാഹിന്റെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് കുടുങ്ങിയത്. 

വയോധികനെ ഇടിച്ചത് താനാണെന്നും പേടിച്ചിട്ടാണ് നിർത്താതെ പോയതെന്നും അന്നുമുതൽ തന്റെ ബൈക്ക് കാണാനില്ലെന്നും മിറാഹ് പൊലീസിനോട് പറഞ്ഞു. കാൽനടയാത്രക്കാരനെ ഇടിച്ചപ്പോഴുണ്ടായ കേടുപാട് തീർത്തുവെച്ച ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.

ഇതോടെ ബൈക്കും മോഷ്‌ടാവിനെയും കുറിച്ചായി പൊലീസ് അന്വേഷണം. ഇതിനിടെയിലാണ് സമാനമായ ബൈക്ക് തൃത്താലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൃത്താലയിലെത്തിയ പൊലീസ് ബൈക്ക് ഇതുതന്നെയാണ് ഉറപ്പാക്കുകയും വാഹനം കസ്റ്റഡി യിലെടുക്കുകയും ചെയ്തു. 

തുടർ നടപടികൾക്കായി കേസ് വാഹന വകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മിറാഹിനെതിരെ കേസെടൂത്തു. ബൈക്ക് മോഷ്ടാവിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്


Below Post Ad