കപ്പൂര്‍: വട്ടക്കുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തു മർദിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. കോളനിതാമസകാരിയായ യുവതിയെയും ബൈക്കിലെത്തിയ യുവാവിനെയുമാണ് മര്‍ദ്ദിച്ചതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ചാലിശ്ശേരി സി.ഐ ആര്‍ കുമാര്‍, എസ്.ഐ മാരായ ശ്രീലാല്‍ ,അരവിന്ദകഷൻ, എസ്.സി.പി.ഒ രഞ്ജിത്ത്, സജിത്ത്, സി.പി.ഒ മാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.