തൃശൂർ കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു

 


തൃശൂർ കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു.17 പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. 

കെട്ടിടത്തിന്റെ അവശിഷ്ട‌ങ്ങൾക്കിടെയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു ണ്ടെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം. 

കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്. 

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. തകർന്ന് വീണ കെട്ടിടത്തിന് 40വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags

Below Post Ad