കാണാതായ യുവാവിന്റെ മൃതദേഹം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി





പാലക്കാട് മങ്കരയിൽ കാണാതായ യുവാവിന്റെ മൃതദേഹം മലപ്പുറം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി . പാലക്കാട്‌ മങ്കര താവളംകൊട്ടിലിൽ വീട്ടിൽ നാസറി(43)ന്റെ മൃതദേഹമാണ് തിരുന്നാവായ ബന്തർ കടവിന് സമീപത്ത് പുഴയിലെ പുൽകാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപ്രതി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബുധനാഴ്ച്ച വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങിയ നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസിയായിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം തൃത്താല
വെള്ളിയാങ്കല്ലിലൂടെ ഒഴുകിപോയ  മൃതദേഹമായിരുന്നു ഇതെന്നാണ് സൂചന.

Below Post Ad