കൊപ്പത്ത് സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രികൻ മരിച്ചു

 



പട്ടാമ്പി:കൊപ്പത്ത് സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. വിളയൂർ കരിങ്ങനാട് കുണ്ടിൽ മക്കിയം വളപ്പിൽ മുഹമ്മദ് (മാനുട്ടി-65) യാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.കൊപ്പത്ത് നിന്ന് കരിങ്ങനാട് പോകുകയായിരുന്ന മുഹമ്മദിന്റെ സ്കൂട്ടറിന് പിറകിൽ ലോറി വന്നിടിക്കുകയായിരുന്നു. 

പരിക്കേറ്റ മുഹമ്മദിനെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.കൊപ്പം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കൊപ്പം സിന്റിക്കേറ്റ് മാളിന് സമീപം ചായക്കട നടത്തിവരുകയായിരുന്നു മരിച്ച മുഹമ്മദ്



Below Post Ad