കൂറ്റനാട്: ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലക്കാട് ഷൊർണൂരിലാണ് സംഭവം. തൃത്താല കറുകപുത്തൂർ ചാലിയാട്ടി വെളുത്തവളപ്പിൽ ഷെഹീർ കരീമാണ് പിടിയിലായത്.
ചാരിറ്റിയുടെ പേരുപറഞ്ഞ് ബിരിയാണി ചാലഞ്ചിനായി ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.
ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങിയെങ്കിലും പണം നൽകാതെ മുങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആശുപത്രിയിലുള്ള രോഗികളുടെ പേരുവിവരങ്ങളും ശേഖരിച്ച് അവരുടെ പേരിൽ ബിരിയാണി ചലഞ്ച് നടത്തും. ബിരിയാണി ഹോട്ടലുകളിൽ നിന്ന് വാങ്ങി പണം നൽകാതെ പോകുകയാണ് ഷഹീർ കരീമിന്റെ രീതി