കൂറ്റനാട് സെന്ററിൽ അഞ്ചുപേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു

 


കൂറ്റനാട്: കൂറ്റനാട് സെന്ററിൽ വയോധികൻ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ആദ്യ സംഭവം. കൂറ്റനാട് താമസിക്കുന്ന സ്വാമിനാഥൻ എന്നയാളെയാണ് തെരുവ് നായ ആദ്യം കടിച്ച് പരിക്കേൽപ്പിച്ചത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നാലെ നാലുപേർക്ക് കൂടി കടിയേൽക്കുകയായിരുന്നു.


കൂറ്റനാട് സെന്ററിൽ ഏറെ നാളുകളായി തെരുവ് നായ ശല്യം രൂക്ഷമാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവരും പേടിച്ചാണ് ഇതു വഴി പോകുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

Below Post Ad