ചാലിശ്ശേരി: പട്ടിശ്ശേരി സ്വദേശി മുണ്ടത്ത് വളപ്പിൽ രാജേഷ് (49) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിനോട് ചേർന്നുള്ള തുരുത്തിലെ മാവ് മരത്തിൽ തൂങ്ങിയ നിലയിൽ ഭാര്യ ശോഭയാണ് രാജേഷിനെ കാണുന്നത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയവർ ശരീരം മരത്തിന് മുകളിൽ നിന്നും താഴെയിറക്കി. ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.