വിടി ബൽറാമിനെ രൂക്ഷമായി വിമർശിച്ച സിവി ബാലചന്ദ്രനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തം

 


തൃത്താല: വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാക്കി തൃത്താലയിലെ കോൺഗ്രസ് പ്രവർത്തകർ 

എഐസിസി നേതൃത്വവും രാഹുൽ ഗാന്ധിയും നിർദ്ദേശിച്ച സ്ഥാനാർഥി ആയിരുന്നു 2011ൽ വി ടി ബൽറാം. നൂലിൽ കെട്ടി ഇറക്കിയെന്ന് പറയുമ്പോൾ അപമാനിച്ചത് രാഹുൽ ഗാന്ധിയെയും എഐസിസി നേതൃത്വത്തെയുമാണ്. അതിനാൽ സിവി ബാലചന്ദ്രനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്പ്രവർത്തകർ രംഗത്ത്

രാഹുൽ ഗാന്ധിയുടെ ഈ തിരഞ്ഞെടുപ്പിനെയാണ് "നൂലിൽ കെട്ടിയിറക്കിയ" എന്ന പറഞ്ഞു ദീർഘകാലമായ പാരമ്പര്യം പറഞ്ഞു കോൺഗ്രസ് രാഷ്ട്രീയത്തിൽ സകല സ്ഥാനമാനങ്ങളൂം നേടിയിട്ടുള്ള സി.വി ബാലചന്ദ്രൻ അപഹസിക്കുന്നത്.

 2011ൽ ബൽറാമിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ കൂറ്റനാട് തെരുവുകളിൽ പാർട്ടിക്കെതിരെ ജാഥ വിളിപ്പിക്കുകയും, തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അതിന്റെ കൊതിക്കെറുവ് എന്നോണം പിറകിൽ നിന്നും കാലു വാരി പോരുന്ന ചരിത്രവുമാണ് തൃത്താലക്കാർക്ക് പറയാനുള്ളത്. 

സിവി ബാലചന്ദ്രൻ, ഇന്നോ ഇന്നലെയോ തുടങ്ങിയ നെറികേടിന്റെ രാഷ്ട്രീയമല്ല പ്രദേശവും ജില്ലയും തന്നെ സാക്ഷ്യം വഹിക്കുന്നത്. ആദ്യം നാട്ടുകാരനായ ഗോവിന്ദൻ കുട്ടി മേനോനെയും തുടർന്ന് പാലക്കാട് രാമസ്വാമി, ഇ.വി.ഗോപിനാഥൻ തുടങ്ങിയ നിരവധി പേരെ കുതികാൽ വെട്ടി ഡിസിസി പ്രസിഡന്റ് എന്ന പദവിയിലെത്തിയതും, അക്കാലത്ത് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീ എം.പി വീരേന്ദ്ര കുമാറിന്റെ പരാജയത്തിന്റെ മുന്നിൽ നിന്നും പ്രവർത്തിച്ചതും, അദ്ദേഹത്തിന്റെ കാശും സമ്പത്തും അടിച്ചുമാറ്റി പിറകിലൂടെ തോൽവിക്ക് നിമിത്തമായി എന്ന് പറഞ്ഞതും ശ്രീ വീരേന്ദ്രകുമാർ ആണെനാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്

2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രൂപ്പ് യോഗം വിളിച്ചു യുഡിഎഫിന്റെ തോൽവിക്ക് കാരണമായതും മണ്ഡലത്തിലെ ആളുകൾ വിസ്മരിക്കുന്നില്ല. എന്നും ഇത്തരം ഔദാര്യങ്ങൾ എന്നും ലഭിച്ചു പോന്നതിന്റെ അവസാന വിഴുപ്പാണ് ഇന്നലെ കൊഴിക്കരയിലും ഇന്ന് വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന മറ്റൊരു വിഴുപ്പലക്കൽ. 

ഇനിയും ഇത് അനുവദിച്ചുകൂടാ എന്ന വികാരമാണ് തൃത്താലയിലെ കോൺഗ്രസ് പ്രവർകർ സാമൂഹ്യ മാധ്യമ ളിൽ പങ്ക് വെക്കുന്നത്.

Below Post Ad