യുവതിയെ കാണാനില്ലെന്ന് പരാതി

 



ചെറുതുരുത്തി ആറ്റൂർ സ്വദേശിനി തറയിൽ തൊടി മൊയ്തീൻ മകൾ ഖദീജയെ (43) ജൂലായ് 12 ന് കാലത്ത് 7 മണി മുതൽ ചെറുതുരുത്തി ആറ്റൂരിലുള്ള വീട്ടിൽ നിന്നും കാണാനില്ലെന്ന് പരാതി

പള്ളിപ്പുറം കരിയന്നൂരിൽ താമസിക്കുന്ന വാക്കിയത്തൊടി മൊയ്തീൻ മകൻ സലീമിന്റെ ഭാര്യയാണ് ഖദീജ 

പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൽ നിന്നും കിട്ടിയ ലൊക്കേഷൻ മാപ്പ് അനുസരിച്ച് മലപ്പുറം ജില്ലയിലെ താനൂർ ബീച്ച് റൂട്ടിൽ വെച്ച് ഇവരുടെ മൊബൈൽ ഓൺ ആവുകയും ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം അവിടെ പോയി അന്വേഷിക്കുകയും ചെയ്തു.

പരിസരത്തെ ഒരു വീട്ടിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ ഈ വ്യക്തി അതുവഴി ഒറ്റയ്ക്ക് നടന്ന് പോകുന്നതായും കണ്ടു.

ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിട്ടുള്ള ഇവരുടെ സഹോദരൻ ശിഹാബ് എന്നവരുടെ നമ്പറിലോ, ചെറുതുരുത്തി താനൂർ പോലീസ് സ്റ്റേഷൻ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

ശിഹാബ് : 9747895551

ചെറുതുരുത്തി പോലീസ്: 0488 4262 401

താനൂർ പോലീസ്: 0494 244 0221



Below Post Ad