കേരളം മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുത്'; സി.വി ബാലചന്ദ്രന് മറുപടിയുമായി വി.ടി ബൽറാം

 


തൃത്താല : കേരളം മാറ്റത്തിന് വേണ്ടി തെയ്യാറെടുത്തിരിക്കുകയാണ്. ഈ ദുർഭണം എത്രയും പെട്ടന്ന് അവസാനിക്കണമെന്ന ബോധ്യത്തിലേക്ക് നമ്മുടെ നാട് കടന്ന് വന്നിരിക്കുകയാണ്

ജനങ്ങൾ മാറ്റത്തിന് വേണ്ടി തെയ്യാറെടുത്ത് കൊണ്ടിരിക്കുമ്പോൾ അതിനെ പുറകിൽ നിന്ന് കുത്തുന്ന സമീപനം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുത്.സി.വി ബാലചന്ദ്രന്റെ വിമർശനത്തിന് മറുപടിയായി വി.ടി ബൽറാം പറഞ്ഞു.

വ്യക്തികളല്ല പ്രധാനം.ഈ നാടിന്റെ ജന വികാരമാണ്.ഒരു തിരുത്തലിന് വേണ്ടി തൃത്താല തെയ്യാറെടുത്തു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ഇടയിലുള്ള പ്രശ്നം കൊണ്ട് അത് ഇല്ലാതാകരുതെന്ന് ബൽറാം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാം എന്ന കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രന്റെ വിമർശനത്തിന് മറുപടിയായി സ്വിപ് ലൈനിൽ തൂങ്ങി പോകുന്ന ഫോട്ടോയും ബൽറാം ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. 

ബാലചന്ദ്രന്റെ വിമർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല കോൺഗ്രസ് പ്രവർത്തകരും ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ബൽറാം തന്നെ പരോക്ഷ മറുപടിയുമായി രംഗത്ത് വന്നതോടെ പാലക്കാട് കോൺഗ്രസിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബൽറാം തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥിയാവുമെന്നാണ് സൂചന. ഇതിനിടെയാണ് സസി.വി ബാലചന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്


Below Post Ad