ആനക്കര: കൂടല്ലൂരിൽ നിന്നും കഴിഞ്ഞ ഒന്നാം തിയ്യതി മുതൽ കാണാതായ അസ്ഹർ ജമാനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് കൂടല്ലൂർ മഹല്ല് കമ്മിറ്റിക്ക് ഉറപ്പ് നൽകി.
അസ്ഹർ ജമാനെ കണ്ടെത്താൻ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൂടല്ലൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനു നിവേദനം നൽകി.
മഹല്ല് പ്രസിഡന്റ് പി എം മുഹമ്മദ് ഉണ്ണി, ജനറൽ സെക്രട്ടറി കെ എം മുഹമ്മദ് എന്ന ബാവ, അസ്ഹർ ജമാന്റെ പിതൃ സഹോദരൻ ഹുസൈൻ, പി എം അസീസ്, സി. സൈതലികുട്ടി ഹാജി, പി സുലൈമാൻ എന്നിവർ മന്ത്രിയെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു