തൃത്താല : അജ്ഞാത ജീവിയുടെ ആക്രമണത്തിൽ തൃത്താല പട്ടിത്തറയിലെ കോഴിക്കടയിൽ ഇരുനൂറിലധികം കോഴികൾ ചത്തു.
ഇന്നലെ രാത്രി പട്ടിത്തറ പമ്പ് ഹൗസിന് സമീപത്തെ കോഴിക്കടയിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്.
ഇന്ന് പുലർച്ചെ കട തുറന്നപ്പോഴാണ് കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇരുനൂറിലധികം കോഴികളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. കോഴികളെ ജീവി ഭക്ഷിച്ചിട്ടുമുണ്ട്
12 വർഷമായി നടത്തിവരുന്ന കോഴിക്കടയിൽ ഇത് ആദ്യത്തെ സംഭവമാണിതെന്ന് കടയുടമ അക്ബർ കെ ന്യൂസിനോട് പറഞ്ഞു.
തൃത്താല പോലീസ്, ആരോഗ്യ വകുപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികൾ രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി